MollywoodLatest NewsCinema

വൈറലായി മോഹൻലാൽ മമ്മൂട്ടി സെൽഫി

മലയാള സിനിമ ലോകത്തെ രണ്ടു സൂപ്പർ മെഗാ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. അന്യഭാഷാ സിനിമാതാരങ്ങളിൽ നിന്നും ഇവരെ വ്യത്യസ്‌തരാകുന്നത് അവരുടെ സൗഹൃദം തന്നെയാണ്. ഫാൻസുകൾ തമ്മിൽ തർക്കങ്ങളും വഴക്കുകളും നടക്കുന്നുണ്ടെങ്കിലും താരങ്ങൾ തമ്മിൽ ശത്രുത ഇല്ല എന്നു തെളിയിക്കുന്ന സെൽഫി ആണ് ഇപ്പോൾ സോഷ്യൽ മിഡിയായിൽ വൈറൽ ആയിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഹിന്ദിയലുമൊക്കെയുണ്ട് താരയുദ്ധങ്ങള്‍. അവിടെയൊക്കെ ആരാധകര്‍ തമ്മില്‍ താരങ്ങളുടെ പേര് പറഞ്ഞ് തർക്കങ്ങളും വഴക്കുകളും നടക്കുമ്പോൾ ചെറുതായൊരു ശത്രുത താരങ്ങള്‍ക്കിടയിലും ഉണ്ടാകാറുണ്ട്.

മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു നിന്ന് എടുത്ത സെൽഫിയാണ് രണ്ടുപേരും ഒരേ സമയത്തെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. വിത്ത് ലാല്‍’ എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയും, ‘വിത്ത് മമ്മൂക്ക’ എന്ന ക്യാപ്ഷനോടെ മോഹന്‍ലാലും ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

മോഹൻലാൽ മമ്മൂട്ടിയുടെ വീട്ടിൽ റംസാൻ ആഘോഷിക്കാൻ പോയപ്പോൾ എടുത്ത ചിത്രമാണ് അത്. എല്ലാ റംസാനും മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോകാറുണ്ട്. എന്നാൽ ഈ വർഷം കൊച്ചുമകള്‍ക്കൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ റംസാന്‍. കുടുംബ സുഹൃത്തിനൊപ്പം ദുബായിലാണ് മോഹന്‍ലാല്‍ റംസാന്‍ ആഘോഷിച്ചത്. കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷം മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ എടുത്തതാണ് ഈ സെൽഫി.

shortlink

Related Articles

Post Your Comments

Related Articles


Back to top button