ഹൈദരാബാദ്: ഒരുപിടി ക്ഷേമപദ്ധതികളുമായി തെലുങ്കാന സർക്കാർ ജനമനസുകളിലേക്ക്. സൗജന്യ അലക്കുയന്ത്രങ്ങളും തേപ്പുപെട്ടികളും അലക്കുതൊഴിൽ ചെയ്തു ജീവിക്കുന്ന സമുദായങ്ങൾക്കു നൽകും. കൂടാതെ ആധുനിക സൗകര്യങ്ങളോടെ സ്വന്തം സലൂൺ തുടങ്ങാൻ ബാർബർമാർക്കും ധനസഹായം നൽകുമെന്നു മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചു.
ഈയിടെ യാദവ, കുർവി വിഭാഗങ്ങൾക്കു സൗജന്യ ആടുവിതരണത്തിനായി സർക്കാർ നടപ്പാക്കിയ നാലായിരം കോടിയുടെ പദ്ധതിക്കു പിന്നാലെയാണ് പുതിയ ക്ഷേമപദ്ധതികൾ. അടുത്തമാസം വാഷിങ് മെഷീനുകളും മറ്റും വിതരണം ചെയ്യാനുള്ള 500 കോടി രൂപയുടെ പദ്ധതി ആരംഭിക്കും.
Post Your Comments