ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ടാം തവണയും വിജയിച്ച് അധികാരത്തില്‍ എത്തിയെങ്കിലും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഇതുവരെ മന്ത്രിസഭ രൂപീകരിച്ചിട്ടില്ല. ജ്യോതിഷ പ്രകാരം നല്ല സമയം ഇല്ലാത്തതിനാലാണ് വൈകുന്നത്. ഡിസംബര്‍ 12നാണ് ടിആര്‍എസ് അദ്ധ്യക്ഷന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയത്. എന്നാല്‍ ഇനി അടുത്തെങ്ങും ഇതുണ്ടാകില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
2014ല്‍ 29 ദിവസം കഴിഞ്ഞാണ് സത്യപ്രതിജ്ഞ നടന്നത്. ഇനി ജനുവരി പകുതി കഴിഞ്ഞശേഷം മാത്രമാണ് അതിന് പറ്റിയ മുഹൂര്‍ത്തമുള്ളു അതിനാല്‍ അതിന് ശേഷം മാത്രമേ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാകൂവെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും പുതിയ നിയമസഭ ചേര്‍ന്നിട്ടില്ല.
അതിനാല്‍ തന്നെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചെയ്തിട്ടുമില്ല. മകരസംക്രമം കഴിഞ്ഞശേഷം മാത്രമാണ് മുഹൂര്‍ത്തമുള്ളതെന്നാണ് കെ.സി.ആറിന്റെ ജോതിഷികളുടെ നിര്‍ദ്ദേശം.
Post Your Comments