Latest NewsIndia

തെലങ്കാനയിൽ ലോക് ഡൌൺ പ്രഖ്യാപിച്ചു, സൗജന്യ റേഷനും 1500 രൂപയും സഹായം നൽകും

ഹൈദരാബാദ് : കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ . വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തെലങ്കാന അതിര്‍ത്തികള്‍ അടച്ചു.  മാർച്ച് 31 വരെ സംസ്ഥാനത്തു സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി കെസിആർ അറിയിച്ചു. ജനങ്ങള്‍ക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കുമെന്നും കൂടാതെ വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 1500 രൂപ നൽകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്നും 2 മാസത്തെ റേഷന്‍ ജനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും കെ ടി ആർ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ആഭ്യന്തര യാത്രക്കാരുടെ സ്‌ക്രീനിംഗ് ആരംഭിക്കും.അടുത്ത 15 ദിവസത്തേക്ക് നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് പോകരുതെന്നും സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച്‌ 31 വരെ സിനിമാ തിയറ്ററുകള്‍, പബ്ബുകള്‍, മാളുകള്‍ എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button