ഹൈദരാബാദ്: കോവിഡ് മഹാമാരിക്കിടെ അര്‍ഹതപ്പെട്ട ദളിത് കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനവുമായി തെലങ്കാന സര്‍ക്കാര്‍. ദളിത് സമുദായത്തെ ശാക്തീകരിക്കാനുള്ള ബൃഹദ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് തെലങ്കാന സര്‍ക്കാരിന്റെ പ്രഖ്യാപനം. യോഗ്യരായ ദളിത് കുടുംബങ്ങളെ കണ്ടെത്തി 10 ലക്ഷം രൂപ നേരിട്ട് നല്‍കുന്നതാണ് പദ്ധതി. സര്‍വകക്ഷി യോഗം വിളിച്ചാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പദ്ധതിയുടെ ഗുണഭോക്താക്കളാകുന്ന ദളിത് കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറും. സാമ്പത്തികമായി സ്വയം പര്യപ്തരാക്കുകയാണ് ലക്ഷ്യം. കൂടാതെ ദളിതുകളെ സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിവുള്ളവരുമാക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.
Read Also : പ്രശ്‌നം ഉണ്ടാക്കിയാല്‍ ഇന്ത്യ അതിശക്തമായി തിരിച്ചടിക്കും, ചൈനയ്ക്ക് കര്‍ശന താക്കീതുമായി ഇന്ത്യ
മുഖ്യമന്ത്രിയുടെ ദളിത് ശാക്തീകരണ പദ്ധതിയുടെ ഭാഗമായിട്ടാണ് 10 ലക്ഷം രൂപ കൈമാറുക. സര്‍വകക്ഷി യോഗം ഐക്യകണ്ഠ്യേന തീരുമാനത്തെ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെലങ്കാനയില്‍ 119 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഓരോ മണ്ഡലത്തില്‍ നിന്നും 100 ദളിത് കുടുംബങ്ങളെ തിരഞ്ഞെടുക്കും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുപ്രധാനമായ ഈ തീരുമാനം സര്‍ക്കാര് കൈക്കൊണ്ടത്.
Post Your Comments