കായംകുളം ; ട്രെയിനിൽ പോലീസുകാരെ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിച്ച മോഷണ കേസ് പ്രതികളെ പിടികൂടി. ബുധനാഴ്ച വൈകുന്നേരം ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിടെ കായംകുളം റയിൽവേ സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം. രക്ഷപ്പെടാൻ ശ്രമിച്ച തഴവാ സ്വദേശി ദിനു രംഗൻ, ശ്രീജിത്ത് എന്നിവരെ ഓടിച്ചിട്ടാണ് പോലീസ് പിടികൂടിയത്.
ബാത്ത് റൂമിൽ കയറിയ പ്രതികൾ വാതിലിൽ കാവൽ നിന്ന പോലീസുകാരെ തള്ളിയിട്ട ശേഷം ട്രെയിനിൽനിന്നും ഇറങ്ങി ഓടി. ശേഷം കായംകുളം പോലീസിന്റെ സഹായത്തോടെ റയിൽവേ സ്റ്റേഷന് സമീപത്തെ റോഡിൽ നിന്നും ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ പിടികൂടുന്നതിനിടെ വീഴ്ചയിൽ തിരുവനന്തപുരം എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ബിനു കുമാറിന് പരിക്കേറ്റു.
Post Your Comments