വെനീസില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിലെ മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഇന്ത്യക്കാരിയായ ഭൂമിക. ഡെറാഡൂണ്‍ സ്വദേശിനിയാണ് ഈ 21കാരി. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ബോഡിബില്‍ഡിങ്ങില്‍ ശ്രദ്ധ നേടിയ ഉത്തരാഖണ്ഡില്‍നിന്നുള്ള ഏകവനിതാ താരമെന്ന പ്രത്യേകതയും ഭൂമികയ്ക്ക് സ്വന്തമാണ്.
ലോകമെമ്പാടും നിന്നുള്ള അമ്പത് മത്സരാര്‍ഥികളാണ് ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഇതില്‍ 21 പേര്‍ ഇന്ത്യന്‍താരങ്ങളാണ്. അതിലെ ഒരേയൊരു വനിതാ ബോഡിബില്‍ഡറാണ് ഭൂമിക. ചാമ്പ്യന്‍ഷിപ്പിലെ മൂന്ന് വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയാണ് ഭൂമിക താരമായത്. ബോഡി പോസിങ്, ഇന്‍ഡിവിജ്വല്‍ പോസിങ്, ഫാല്‍ കാറ്റഗറി എന്നീ വിഭാഗങ്ങളിലാണ് ഭൂമിക പ്രകടനം കാഴ്ച വച്ചത്.
ഇന്ത്യന്‍ വനിതാ ഭാരോദ്വഹന ടീമിന്റെ കോച്ചായിരുന്ന ഹന്‍സാ മന്റല്‍ ശര്‍മയുടെ മകളാണ് ഭൂമിക. ഷൂട്ടിങ്ങിലായിരുന്നു ആദ്യം താത്പര്യമെങ്കിലും പിന്നീട് ബോഡി ബില്‍ഡിങ്ങിലേക്ക് തിരിയുകയായിരുന്നു. ദിവസവും ഏഴു മണിക്കൂറാണ് ഭൂമിക പരിശീലനത്തിനായി ജിമ്മില്‍ ചിലവഴിക്കുന്നത്. ഈ വര്‍ഷം ഡിസംബറില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് യൂണിവേഴ്‌സ് ചാമ്ബ്യന്‍ഷിപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഭൂമിക.
Post Your Comments