കസാക്കിസ്ഥാന്‍: സെക്സ് ഡോളിനോടുള്ള പ്രണയം മൂത്ത് അതിനെ വിവാഹം കഴിച്ച കസാക്കിസ്ഥാന്‍ ബോഡി ബില്‍ഡര്‍ യൂറി ടൊലാച്ച്‌കോ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. രണ്ടാമതും മറ്റൊരു സെക്സ് ഡോളിനെ വിവാഹം കഴിച്ചിരിക്കുകയാണ് യൂറി. ആദ്യത്തെ സെക്‌സ് ഡോള്‍ തകര്‍ന്നുപോയതിനെ തുടര്‍ന്നാണ് രണ്ടാമത്തെ വിവാഹമെന്നാണ് യൂരി പറയുന്നത്. തന്റെ ആദ്യ സെക്സ് ഡോള്‍ മാര്‍ഗോട്ടിനെ വിവാഹം കഴിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് യൂറിയുടെ പുതിയ വിവാഹവും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
തന്റെ രണ്ടാമത്തെ സെക്‌സ് ഡോള്‍ ഭാര്യയ്‌ക്ക് ലൂണ എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ ഇരുവരും ബള്‍ഗേറിയയില്‍ മധുവിധു ആസ്വദിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും യൂറി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഒരു ബിസിനസ് ട്രിപ്പായിരുന്നെങ്കിലും ലൂണയ്ക്കു വേണ്ടി ചെലവഴിക്കാന്‍ സമയം സമയം കണ്ടെത്താന്‍ കഴിഞ്ഞെന്നും നിരവധി തവണ ‘സെക്‌സില്‍’ ഏര്‍പ്പെടാനും കഴിഞ്ഞെന്ന് യൂറി കുറിക്കുന്നു.
‘ലൂണയ്‌ക്കൊപ്പം ഹണിമൂണ്‍ ആസ്വദിക്കാന്‍ എനിക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കൊവിഡ് മഹാമാരി എല്ലാ പദ്ധതികളും മാറ്റിമറിച്ചു, എന്നാല്‍ ജോലിയുടെ ഭാഗമായി ബള്‍ഗേറിയയിലേക്ക് പോകാന്‍ അവസരം ലഭിച്ചപ്പോള്‍ ലൂണയെ ഒപ്പം കൂട്ടാനായതില്‍ സന്തോഷമുണ്ടെന്ന് യൂറിയെ ഉദ്ധരിച്ച് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസരം വന്നപ്പോള്‍, എനിക്ക് ലൂണയെ എടുക്കാനായതില്‍ സന്തോഷമുണ്ട്,’ യൂറിയെ ഉദ്ധരിച്ച് ദി റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments