Latest NewsGulf

ദുബായ് എയര്‍പോര്‍ട്ടില്‍ ഉടന്‍തന്നെ പാസ്‌പോര്‍ട്ട് നേരിട്ട് പരിശോധിക്കുന്നത് അവസാനിപ്പിക്കും

ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പുതിയ പരിഷ്‌കരണവുമായി ഉടനെത്തും. പാസ്‌പോര്‍ട്ട് നേരിട്ട് പരിശോധിക്കുന്ന നടപടി അവസാനിപ്പിക്കാനാണ് തീരുമാനം. പരിശോധന നടപടികള്‍ വേഗത്തിലാക്കാനാണ് അധികൃതരുടെ ആലോചന.

ബയോമെട്രിക് സംവിധാനവും, ഓട്ടോമേറ്റഡ് ബോര്‍ഡര്‍ കണ്‍ട്രോള്‍ ഗേറ്റുകളും ഉള്‍പ്പെടെയുള്ള പദ്ധതികളാണ് വരും ദിവസങ്ങളില്‍ നടപ്പിലാക്കാന്‍ പോകുന്നത്. 12-18 മാസങ്ങള്‍ക്കുള്ളില്‍ ഈ പദ്ധതി നടപ്പാകുമെന്നാണ് പ്രതീക്ഷ. ഈ പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കാന്‍ ഒപ്പ് വെച്ചിരിക്കുന്നത്.

ദുബായ് കസ്റ്റംസ്, ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍സ് അഫയേഴ്‌സ്, ദുബായ് പോലീസ്, ദുബായ് എയര്‍പോര്‍ട്ട് തുടങ്ങി എല്ലാവരും ചേര്‍ന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ബയോമെട്രിക് ടെക്‌നോളജി വരുന്നതോടെ നിലവിലുള്ള പല ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button