ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം സമ്മാന ദാന ചടങ്ങില്‍ ഇന്ത്യന്‍-പാക് താരങ്ങള്‍ തമ്മില്‍ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന കാഴ്ച സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പാകിസ്ഥാനോടുളള ഇന്ത്യയുടെ തോല്‍വി തങ്ങളുടെ സൗഹൃദത്തെ ബാധിക്കില്ലെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു ആ ചിത്രം. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി, യുവരാജ് സിംഗ് പാക് താരം ശുഹൈബ് മാലിക്ക് എന്നിവരായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്.
എന്നാൽ കോഹ്ലിയേയും യുവരാജിനേയും എല്ലാം പൊട്ടിച്ചിരിപ്പിക്കാന്‍ മാത്രം ശുഹൈബ് മാലിക്ക് പറഞ്ഞ തമാശ എന്താണെന്നാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ പാകിസ്ഥാന്റെ ഒരു മത്സരത്തില്‍ സയീദ് അജ്മലും ശുഹൈബ് മാലിക്കും ചേര്‍ന്ന് ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയ കഥയാണ് നര്‍മം കലര്‍ത്തി ശുഹൈബ് പറഞ്ഞത്. ക്രിസ് ഗെയിലിന്റെ അനായാസ ക്യാച്ച് ഇരുവരും ചേര്‍ന്ന് അത്ഭുതകരമായി നഷ്ടപ്പെടുത്തുകയായിരുന്നു. ഇതാണ് ഇന്ത്യൻ താരങ്ങളെ ചിരിപ്പിച്ചത്. വീഡിയോ കാണാം.
https://youtu.be/eeXJF24Q8vM
Post Your Comments