ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായിരുന്ന അനിൽ കുംബ്ലെ ആവശ്യപ്പെട്ട പ്രതിഫലവർധനയുടെ വിവരങ്ങൾ പുറത്ത്. ദേശീയ ടീം നായകനു ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനത്തിനു തുല്യമായ തുക പരിശീലകനു ലഭിക്കണമെന്നാണ് കുംബ്ലെ ആവശ്യപ്പെട്ടത്.
ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ മുമ്പിൽ കഴിഞ്ഞ മാസം സമർപ്പിച്ച റിപ്പോർട്ടിലാണ് കുംബ്ലെ ഈ ആവശ്യമുന്നയിച്ചത്.പരിശീലകരുടെയും താരങ്ങളുടെയും വാർഷിക പ്രതിഫലം സംബന്ധിച്ച ഈ റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്.
നിലവിൽ പരിശീലകന്റെ വാർഷിക പ്രതിഫലം ആറര കോടി രൂപയാണ്. വിരാട് കോഹ്‍ലിയുടെ വരുമാനത്തിന്റെ 60 ശതമാനമായി ഉയർത്തുമ്പോൾ ഇത് ഏഴര കോടിയായി രൂപയായി വര്‍ധിക്കും.
Post Your Comments