സിഡ്നി: ടി20 ലോകകപ്പില്‍ മോശം ഫോമിൽ തുടരുന്ന ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. രാഹുല്‍ റണ്‍സ് കണ്ടെത്തുമ്പോഴും താരത്തിന്റെ സ്ട്രൈക്ക് റേറ്റും ചോദ്യ ചിഹ്നമാകാറുണ്ട്. ഇപ്പോഴിതാ, താരത്തിന്‍റെ മോശം ഫോമിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ.
‘ഐപിഎല്ലിലെ സാഹചര്യം വ്യത്യസ്തമാണ്. നിങ്ങളാണ് മികച്ച താരമെന്ന് നമ്മളെല്ലാം പറയുമായിരുന്നു. പവർപ്ലേയില്‍ രാഹുലിനെ പിടിച്ചുകെട്ടാന്‍ ഏതെങ്കിലും ബൗളർക്ക് കഴിയുമെന്ന് തോന്നിയിരുന്നില്ല. ലൈനപ്പ് കാരണം ഐപിഎല്ലില്‍ പരമാവധി സമയം ക്രീസില്‍ നില്‍ക്കുകയാണ് താന്‍ വേണ്ടതെന്ന് രാഹുല്‍ ചിന്തിക്കുന്നു’.
‘മാത്രമല്ല, താന്‍ നായകന്‍ കൂടിയാണ്. എന്താണ് വേണ്ടത് എന്ന് പുറത്തുനിന്ന് പറയാന്‍ പറ്റും. പക്ഷേ മൈതാനത്തെ കാര്യം നിങ്ങളുടെ നിയന്ത്രണത്തിലല്ല. ഇന്ത്യന്‍ ടീമിലെ സാഹചര്യം ഐപിഎല്ലിലെ പോലെയല്ല. ക്രീസിലേക്ക് പോവുക, തന്‍റെ ശൈലിയില്‍ ബാറ്റ് ചെയ്യുക എന്നതാണ് ഉത്തരവാദിത്തമെന്ന് മനസിലാക്കുന്നു’.
‘ആദ്യ പന്ത് മുതല്‍ ആക്രമിക്കുകയായിരുന്നു ഞാന്‍ പരിശീലകനായിരുന്നപ്പോഴും വേണ്ടിയിരുന്നത്. ഐപിഎല്ലിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാഹുലിന്‍റെ ബാറ്റിംഗ് നമ്മള്‍ കണ്ടതാണ്. നെറ്റ് റണ്‍റേറ്റ് കൂട്ടി എന്താണ് തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് രാഹുല്‍ കാട്ടിയതാണ്. മികച്ച രാജ്യാന്തര ബൗളർമാരുള്ള ചെന്നൈ താരങ്ങളെ എല്ലാവരേയും പറത്തി. രാഹുല്‍ ഓണാവേണ്ട കാര്യമേയുള്ളൂ’ കുംബ്ലെ പറഞ്ഞു.
Post Your Comments