യുഎഇ: യുഎഇയില്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് യുഎഇയില്‍ നല്‍കുന്നത് മാതൃതാ ശിക്ഷയാണ്. ഇന്ന് പിടിക്കപ്പെട്ട രണ്ടുപേര്‍ക്ക് ശിക്ഷയായി നല്‍കിയത് വേറിട്ട രീതിയിലുള്ളതാണ്. പിടിയിലായ രണ്ടുപേരില്‍ ഒരാളെ രണ്ടു മാസത്തേക്ക് പബ്ലിക് പാര്‍ക്കില്‍ ചെടി നടാനും അവയെ പരിപാലിക്കാനുമാണ് ശിക്ഷയായി ഏല്‍പ്പിച്ചത്. അടുത്തയാളെ മൂന്നു മാസത്തേക്ക് പെട്രോള്‍ നിറയ്ക്കാനുമാണ് മോട്ടോര്‍ വാഹന വകുപ്പ് നിയോഗിച്ചത്. ലൈസന്‍സില്ലാതെ പിടിയിലായ ഇവര്‍ പോലീസിനെ വെട്ടിച്ച് കടക്കുകയും, അറിഞ്ഞുകൊണ്ട് പൊതുജനത്തിന് സുരക്ഷാ ഭീഷണി ശ്രിഷ്ഠിക്കുകയും ചെയ്തതിനാണ് മാതൃകാപരമായ പുതിയ ശിക്ഷ. ഈ രണ്ടുപേരും തങ്ങള്‍ക്ക് നല്‍കിയ ജോലി കൃത്യമായി ചെയ്ത് അതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പിഴ അടയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മാതൃകാപരമായ ശിക്ഷ കുറ്റവാളികള്‍ക്ക് നല്‍കുന്നത് അവരെ മാനസികമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments