കൊല്‍ക്കത്ത: മുൻ ജസ്റ്റിസ് കർണ്ണൻ വീണ്ടും ആശുപത്രിയിൽ. കഴിഞ്ഞദിവസം കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജസ്റ്റിസ് സി.എസ്. കര്‍ണനെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം. ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തെ ബുധനാഴ്ചയും നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പരിശോധനയില്‍ കാര്യമായ പ്രശ്നമില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് തിരികെ ജയിലിലേക്ക് മാറ്റിയിരുന്നു. മേയ് ഒമ്പതുമുതല്‍ ഒളിവിലായിരുന്ന കര്‍ണനെ ചൊവ്വാഴ്ചയാണ് അറസ്റ്റുചെയ്തത്.
Post Your Comments