ഹൈദരാബാദ്: സൂപ്പർ ഹിറ്റായ കെ.ജി.എഫ് എന്ന സിനിമയിലെ കഥാപാത്രമായ റോക്കി ഭായിയെ അനുകരിച്ച്, സിഗരറ്റ് വലിച്ച പതിനഞ്ചുകാരന്‍ ആശുപത്രിയില്‍. ഹൈദരാബാദിൽ നടന്ന സംഭവത്തിൽ, തുടർച്ചയായി ഒരു പാക്കറ്റ് സിഗരറ്റ് വലിച്ച കുട്ടിയെ അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത ചുമയും, തലവേദനയും, തൊണ്ട വേദനയും കാരണം ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി.
ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയില്‍, പതിനഞ്ചുകാരന്റെ ശ്വാസകോശത്തില്‍ കറ കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രി അധികൃതർ കുട്ടിയ്ക്ക് പ്രത്യേക കൗണ്‍സിലിങ്ങും നല്‍കി. രണ്ടു ദിവസത്തിനിടെ മൂന്നു തവണ കെ.ജി.എഫിന്റെ രണ്ടാം ഭാഗം കണ്ട പതിനഞ്ചുകാരൻ, ആവേശഭരിതനായി റോക്കി ഭായിയെപ്പോലെ സിഗരറ്റ് വാങ്ങി വലിക്കുകയായിരുന്നു. മകൻ സിഗരറ്റ് വലിച്ച കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും ആദ്യമായിട്ടാണ് മകന്‍ സിഗരറ്റ് വലിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു.
‘ജർമനിയും റഷ്യയും തമ്മിൽ യുദ്ധമാരംഭിക്കും’: ജർമൻ ഇന്റലിജൻസ് ചീഫ്
അതേസമയം, ഇത്തരം വീര പരിവേഷമുള്ള കഥാപാത്രാങ്ങള്‍ കൗമാരക്കാതെ വലിയ തോതില്‍ സ്വാധീനിക്കുമെന്ന്, പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടര്‍ രോഹിത് റെഡ്ഡി വ്യക്തമാക്കി. അതുകൊണ്ടുതന്നെ, പുകവലിയും, പുകയില ചവയ്ക്കുന്നതും, മദ്യപാനവുമെല്ലാം സിനിമകളില്‍ മഹത്വവല്‍ക്കരിക്കാതിരിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments