CricketLatest NewsSports

ലസിത് മലിംഗക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ലസിത് മലിംഗക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. കായിക മന്ത്രി ദയാസിരി ജയസേഖരയെ കുരങ്ങനെന്ന് വിളിച്ച് മലിംഗ പരിഹസിച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി താരത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പരാജയപ്പെട്ട ലങ്കന്‍ താരങ്ങളെ രൂക്ഷമായ ഭാഷയിൽ കായിക മന്ത്രി ദയാസിരി ജയസേഖര വിമര്‍ശിച്ചിരുന്നു.”ശ്രീലങ്കന്‍ താരങ്ങളെല്ലാം തടിയന്‍മാരാണ്. അവർ ഫിറ്റ്‌നെസില്‍ ശ്രദ്ധിക്കാത്തതിനാലാണ് മത്സരത്തിൽ ദയനീമായി പരാജയപ്പെട്ടതെന്നായിരുന്നു” മന്ത്രിയുടെ വിമര്‍ശനം.

ഈ വിമർശനത്തെ തുടർന്നാണ് മലിംഗ കായിക മന്ത്രിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. “വെറുതേ കസേരയിലിരുന്ന് അഭിപ്രായം പറയുന്നവരെ താന്‍ ശ്രദ്ധിക്കാറില്ല. കുരങ്ങനു തത്തയുടെ കൂടിനെക്കുറിച്ച് എന്ത് അറിവാണുള്ളത് ? ഒരു കുരങ്ങന്‍ തത്തയുടെ കൂട്ടിലേക്ക് തലയിട്ട് നിലപാട് വ്യക്തമാകുന്നതു പോലെയാണ് മന്ത്രിയുടെ പ്രസ്താവന” എന്നായിരുന്നു മലിംഗയുടെ പരിഹാസം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button