റിയാദ്: ഖത്തറിനെതിരെയുള്ള ഉപരോധം നീക്കാന്‍ സൗദി അറേബ്യയും അറബ് രാജ്യങ്ങളും മുന്നോട്ടുവച്ച ഉപാധികള്‍ കുവൈറ്റ് കൈമാറി. പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ഈ ആവശ്യങ്ങള്‍ എല്ലാം തന്നെ ഏകപക്ഷീയമായി അംഗീകരിക്കണം എന്നാണ് ആവശ്യം.
13 ഉപാധികളാണ് ഖത്തറിന് കൈമാറിയത്. 10 ദിവസത്തെ സമയമാണ് ഇത് നടപ്പിലാക്കാന്‍ അനുവദിച്ചിരിക്കുന്നത്.
ഇറാനുമായുള്ള നയതന്ത്രബന്ധം വിഛേദിക്കുക, തുര്‍ക്കി സൈന്യത്തെ തിരിച്ചയക്കുക, അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഖത്തറിന് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യങ്ങളാണ് സൗദി സഖ്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഖത്തര്‍ ഈ വിഷയങ്ങളില്‍ നേരത്തെ തന്നെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളതും ആണ്.
Post Your Comments