കൊച്ചി: യുഡിഎഫിന്റെ ജനകീയ മെട്രോ യാത്രയ്ക്ക് എതിരെ നടപടി എടുക്കാനൊരുങ്ങി കൊച്ചി മെട്രോ അധികൃതര്‍.യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി യാത്ര നടത്തിയത് മെട്രോ ചട്ടങ്ങൾക്ക് എതിരാണെന്നതാണ് അധികൃതരുടെ നിലപാട്. ജനകീയ യാത്രയെക്കുറിച്ച് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി.
പ്രവര്‍ത്തകര്‍ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായും ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയപ്പോൾ സുരക്ഷ സംവിധാനങ്ങള്‍ താറുമാറായിരുന്നു.മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
എന്നാൽ പ്രവർത്തകർ മെട്രോ ട്രെയിനിനുള്ളിൽ വെച്ചും മുദ്രാവാക്യം മുഴക്കിയിരുന്നു. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ പോലും ഇടം ലഭിച്ചിരുന്നില്ല.ഓരോ സ്റ്റേഷനിലെയും ഏഴ് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇപ്പോൾ കെ എം ആർ എൽ നടപടിക്കൊരുങ്ങുന്നത്. റിപ്പോർട്ട് ലഭിച്ചാൽ സംഘാടകര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം.
Post Your Comments