കൊൽക്കത്ത: കൊൽക്കത്തയിൽ ഹൂഗ്ലി നദിക്കടിയിലെ മെട്രോ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. ട്രെയിൻ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്ന ചരിത്ര വിസ്മയമാണ് ഇതിലൂടെ സാധ്യമാകുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് വാട്ടർ മെട്രോ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. വെള്ളത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യ മെട്രോ ട്രെയിനാണിത്.
കൊൽക്കത്തയും ഹൗറയും ആണ് ആദ്യ സർവീസിൽ മെട്രോ ബന്ധിപ്പിച്ചിരിക്കുന്നത്.
ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. ഹൂഗ്ലി നദിയുടെ അടിയിലെ റേക്കുകൾ ഓടുന്നതിൽ വിജയച്ചിതിനാൽ മെട്രോ റെയിൽവേയ്‌ക്ക് ഇതൊരു ചരിത്ര നിമിഷമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
read also: ഫോര്‍ട്ട്കൊച്ചി കാണാനെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നും പണം കവർന്നു : നാലുപേർ അറസ്റ്റിൽ
ഹൂഗ്ലി നദിക്കടിയിലെ ഉപരിതലത്തിൽ നിന്ന് 30 മീറ്റർ താഴ്ചയിലാണ് റെയിൽ ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനായി ഹൗറ അറിയപ്പെടും.
Post Your Comments