Latest NewsNewsIndia

മെട്രോയില്‍ പരസ്യമായി സ്വയംഭോഗം, യാത്രക്കാരുടെ മോശം പെരുമാറ്റം തടയാൻ പൊലീസുകാരെ വിന്യസിക്കും

യാത്രികര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഡിഎംആര്‍സി പറഞ്ഞു.

ഡല്‍ഹി: യാത്രക്കാരുടെ മോശം പെരുമാറ്റം തടയുന്നതിന് സിവില്‍ വേഷത്തിലും യൂണിഫോമിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ഡല്‍ഹി മെട്രോയുടെ തീരുമാനം. മെട്രോയില്‍ ഒരാള്‍ പരസ്യമായി സ്വയംഭോഗം ചെയ്തത് ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ തുടര്‍ച്ചയായ മോശം പെരുമാറ്റമാണ് പുതിയ നടപടിയ്ക്ക് കാരണം.

read also: സൈക്കിൾ യാത്രികർക്ക് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം

കര്‍ശനമായ നിരീക്ഷണപദ്ധതിയാണ് സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി ഒരുങ്ങിയിരിക്കുന്നത്. സിസിടിവികള്‍ ഇല്ലാത്ത പഴയ കോച്ചുകളില്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കാനും മെട്രോയില്‍ മിന്നല്‍ പരിശോധന കര്‍ശനമാക്കുന്നതിനും ഡിഎംആര്‍സി ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യാത്രികര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഡിഎംആര്‍സി പറഞ്ഞു. മറ്റ് യാത്രക്കാരില്‍ നിന്ന് മോശമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡിഎംആര്‍സി ഹെല്‍പ്പ് ലൈനില്‍ അറിയിക്കണം. യാത്രക്കാര്‍ക്ക് 155370 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി അറിയിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button