കൊച്ചി: നടപ്പാതയിലെ പോസ്റ്റുകൾ മാറ്റാത്തതിലും കേബിളുകൾ കൂട്ടിയിട്ടിരിക്കുന്നതിനും മെട്രോക്കെതിരെ ഭിന്നശേഷി കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഭിന്നശേഷിക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനാലാണ് നടപടി.
കലൂർ കടവന്ത്ര റോഡിലെ നടപ്പാത നിർമാണത്തിലെ അശാസ്ത്രീയത കണ്ടെത്തിയിരുന്നു. എന്നാൽ, തുടക്കത്തിൽ തന്നെ നടപ്പാത ഭിന്നശേഷി സൗഹൃദമാക്കുമെന്ന് കെ.എം.ആർ.എൽ പറഞ്ഞിരുന്നു.
ഇതുപ്രകാരം നടപ്പാതയിൽ ഭിന്നശേഷി സൗഹൃദ ടൈലുകൾ പാകിയിരുന്നു. ഈ ടൈലുകളെ ആശ്രയിച്ച് മുന്നോട്ടുപോയിരുന്ന കാഴ്ചാ പരിമിതിയുള്ള ആളുകളെ ബുദ്ധിമുട്ടാക്കുന്ന നിലയിലായിരുന്നു നടപ്പാതയിലെ പോസ്റ്റുകൾ.
Post Your Comments