ശാന്തത കൈവരിക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ധ്യാനം. നമ്മൾ ധ്യാനിക്കുന്ന സമയങ്ങളില്‍ മനസ്സിന് ഭാരമില്ലാതെയാകുന്നു. പിരിമുറുക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്നും ഉടനടി തന്നെ മോചനം നല്‍കുന്ന ഒന്നാണിത്. മനസ്സിന് അഗാധമായ വിശ്രമം തരികയും മനസ്സിന്‍റെ ഘടനയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
ഈ പ്രക്രിയ സ്ഥിരമായി പരിശീലിക്കുമ്പോള്‍ ശാന്തിയും ഊര്‍ജ്ജവും വികസിതവുമായ അവബോധവും ദിവസം മുഴുവന്‍ നിലനിര്‍ത്തുവാനും, മനസ്സിന്‍റെ ഘടനയെ സംസ്‌കരിച്ചെടുക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഗുണനിലവാരം പൂര്‍ണ്ണമായും മാറ്റുവാനും സാധിക്കുന്നു. ഈ ധ്യാനപ്രക്രിയകള്‍ യോഗാഭ്യാസങ്ങള്‍കൂടിചേര്‍ത്ത് പരിശീലിക്കുകയാണെങ്കില്‍ അത് നല്ല ആരോഗ്യവും ശാന്തമായ മനസ്സും ഉറപ്പായും നല്‍കുന്നു.
Post Your Comments