ധ്യാനം ഒരു ലയനമാണ്. എല്ലാ ചിന്തകളില്‍ നിന്നും മനസ്സ് മോചിതമാവുകയും മനസ്സ് എന്ന സങ്കല്‍പം തന്നെ നമ്മില്‍ അസ്തമിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് അത്. ധ്യാനം ചെയ്യുന്നവർ അതിന്റെ പൂർണതയ്ക്കായി ചില മന്ത്രങ്ങൾ ഉരുവിടുന്നത് നല്ലതാണ്.
*ഗണേശ മന്ത്രം’, (ഗജാനനം ഭൂത ഗണാതി സേവിതം… കപിത്വ ജംഭൂഫലസാര ഭക്ഷിതം… ഉമാസുതം ശോക വിനാശ കാരണം… നമാമി വിഖ്നെശ്വര പാദപങ്കജം).
* ശിവപഞ്ചാക്ഷരി മന്ത്രം (ഓം നമ: ശിവായ).
*ഭഗവതി മന്ത്രം (സര്‍വ്വ മംഗള മംഗല്യേ… ശിവേ സര്‍വാര്‍ഥ സാധികേ… ശരണ്യേ ത്രയംബികെ ഗൌരീ… നാരായണീ നമോസ്തുതേ).
* ശരവണമന്ത്രം (ഓം ശരവണ ഭവായ നമ:).
* നാരായണ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ).
* ശരണമന്ത്രം (സ്വാമിയേ ശരണമയ്യപ്പ), എന്നീ മന്ത്രങ്ങള്‍ ഉരുവിടാം. അറിയാവുന്ന മറ്റു മന്ത്രങ്ങളോ, സ്തോത്രങ്ങളോ ക്രമമായി ഉരുവിടാം. അതിനു ശേഷം കൈകള്‍ നിവര്‍ത്തി തൊഴുതുകൊണ്ട് കമിഴ്ന്നു കിടന്നു ഗുരുവിനു സാഷ്ടാങ്ക പ്രണാമം ചെയ്യാവുന്നതാണ് (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും സ്ത്രീകളും ഒഴികെ).
Post Your Comments