കൊല്ലം: സത്യം പറഞ്ഞാല്‍ ജീവന്‍ പണയംവെച്ചാണ് ഓരോ യാത്രക്കാരനും സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നത്. ഒന്നാമത് ബസുകള്‍ തമ്മിലുള്ള മത്സരയോട്ടം. മറ്റേത് അശ്രദ്ധമായ ഡ്രൈവിംഗ്. ഇങ്ങനെ യാത്രക്കാരെ ഇഞ്ചിഞ്ചായി ഭയപ്പെടുത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് കയ്യോടെ പണി കൊടുക്കാന്‍ എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. വേഷം മാറി ബസില്‍ ഒപ്പം സഞ്ചരിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. കൊല്ലത്ത് ഫോണില്‍ സംസാരിച്ച് ബസ് ഓടിക്കുകയായിരുന്ന ഡ്രൈവറെ കയ്യോടെ പിടിച്ച ഉദ്യോഗസ്ഥര്‍ കൊടുത്തു കയ്യോടെ പിഴ. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരാണ് വേഷം മാറി എത്തിയത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുള്ള ഓട്ടത്തിനിടെ കഴിഞ്ഞ ദിവസം ഒരു ബസ് അപകടത്തില്‍പ്പെട്ടിരുന്നു.
ഫിറ്റ്‌നസ് ഇല്ലാതെ ഓടിയ സ്‌കൂള്‍ ബസും ഉദ്യോഗസ്ഥര്‍ പിടികൂടി. ഇത്തരത്തില്‍ പിടിയിലായ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്.
Post Your Comments