മുംബൈ: ജെറ്റ് എയർവേയ്‌സ് വിമാനത്തിനുള്ളിൽ മലയാളിയുവതിക്ക് സുഖപ്രസവം. ദമാമിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടത്. ഇക്കണോമി ക്ലാസിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നീട് ഫസ്റ്റ്ക്ലാസിലെത്തിച്ചു. വിമാനക്കമ്പനി ജീവനക്കാരുടെയും യാത്രക്കാരിയായ നഴ്‌സിന്റേയും പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഒന്നര മണിക്കൂറിനുശേഷം വിമാനം മുംബൈയിലിറക്കി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി.
യുവതിയ്ക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ലെന്നും എന്നാൽ യാത്രതുടരുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ വ്യക്തമാക്കി. യുവതി ഒറ്റയ്ക്കായിരുന്നു യാത്രയെന്നും യുവതിയുടെ ടിക്കറ്റിലെ വിവരങ്ങൾവച്ചു ബന്ധുക്കളെ ബന്ധപ്പെടുമെന്നു വിമാനകമ്പനി ജീവനക്കാർ അറിയിച്ചു.
Post Your Comments