Latest NewsNewsIndia

തമിഴ്‌നാട്‌ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി•ആര്‍.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് തമിഴ്‌നാട്‌ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 12 ന് നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പിന് പണം വിതരണം ചെയ്തു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

ഏകദേശം 90 കോടിയോളം രൂപ വിജയഭാസ്‌കര്‍ ആര്‍.കെ.നഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തിയിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമാണ് ആര്‍.കെ നഗര്‍. ഇവരുടെ മരണത്തെ തുടര്‍ന്നാണ് വീണ്ടും ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button