ന്യൂഡല്‍ഹി: അനാഥരായ സഹോദരങ്ങള്‍ക്ക് സഹായവുമായി എത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരോധിച്ച 96,500 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കണമെന്നപേക്ഷിച്ച് ഇവര്‍ മോദിക്ക് കത്ത് അയയ്ക്കുകയായിരുന്നു. തിരിച്ച് മറുപടി മാത്രമല്ല വലിയൊരു സമ്മാനവും ഇവരെ തേടിയെത്തുകയായിരുന്നു.
റിസര്‍വ് ബാങ്ക് വരെ കൈമലര്‍ത്തിയ കേസില്‍ 50,000 രൂപ തിരിച്ച് നല്‍കിയത് പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ്. കോട്ട സ്വദേശികളായ സൂരജ് ബന്‍ജാര (17), സഹോദരി സലോനി (ഒമ്പത് ) എന്നിവര്‍ക്കാണ് മോദിയുടെ സര്‍പ്രൈസ് സമ്മാനം ലഭിച്ചത്. ഇവരെ ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പി എം എസ് ബി വൈ), പ്രാധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പി എം ജെ ജെ ബി വൈ) എന്നീ ഇന്‍ഷൂറന്‍സ് പരിരക്ഷയിലാണ് കുട്ടികളെ ചേര്‍ത്തത്. അഞ്ച് വര്‍ഷത്തേക്കുള്ള ഇന്‍ഷൂറന്‍സിന്റെ ആദ്യ സംഖ്യയായ 1710 കുട്ടികള്‍ക്ക് കൈമാറി. അനുവദിച്ച ഈ തുകയും ഇന്‍ഷൂറന്‍സ് പ്രീമിയവും നിങ്ങളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കില്ലെങ്കിലും പ്രശ്നത്തിന്റെ തോത് കുറക്കാന്‍ ഇത് കൊണ്ടാകും എന്ന് കുട്ടികള്‍ക്കുള്ള കത്തില്‍ മോദി പറഞ്ഞു.
Post Your Comments