തിരുവനന്തപുരം•സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചത് താന്‍ തന്നെയെന്ന്‍ വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്. കത്തി വെറുതെ വീശിയപ്പോള്‍ സ്വാമിയുടെ ലിംഗം മുറിയുകയായിരുന്നുവെന്ന് പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകനുമായി നടത്തുന്ന ടെലഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെതായി കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തില്‍ പറയുന്നതിന് വിരുദ്ധമായ കാര്യങ്ങളാണ് ടെലഫോണ്‍ സംഭാഷണത്തിലുള്ളത്.
സ്വാമിയെ മനഃപൂർവം അക്രമിച്ചതല്ല. ഒപ്പമിരുന്നപ്പോൾ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറിൽ ചെറിയ മുറിവുണ്ടായെന്നേ കരുതിയുള്ളൂ. ലിംഗം 90 ശതമാനം മുറിയാൻ മാത്രം ഒന്നും ചെയ്തില്ലെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം, സ്വാമിയുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്ന കത്തിലെ പരാമര്‍ശം ടെലഫോണ്‍ സംഭാഷണത്തിലും പെണ്‍കുട്ടി ആവര്‍ത്തിക്കുന്നുണ്ട്.
കാമുകന്‍ അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയതെന്നും കത്തി എത്തിച്ചു തന്നത് ഇയാളാണെന്നും പെണ്‍കുട്ടി പറയുന്നു. സംഭവ ശേഷം പൊലീസിനെ അറിയിക്കാൻ പറഞ്ഞതും അയ്യപ്പദാസാണ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നൽകിയതെന്നും തന്റെ അമ്മയുമായും സ്വാമിയ്ക്ക് ബന്ധമില്ലെന്നും പെണ്‍കുട്ടി പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം പെൺകുട്ടി എഴുതിയ കത്ത് പ്രതിഭാഗം അഭിഭാഷകൻ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ കത്തും ഇപ്പോൾ പുറത്തുവന്ന ഫോണ്‍ സംഭാഷണവും തമ്മില്‍ പൊരുത്തക്കേടുണ്ട്.
എ.ഡി.ജി.പി ബി. സന്ധ്യ, സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്കുമാർ എന്നീ നാൽവർ സംഘത്തിെൻറ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം എഴുതിയ കത്തിൽ പറഞ്ഞത്. സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകനായ ശാസ്തമംഗലം എസ്. അജിത്കുമാറിന് അയച്ച കത്തിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ചട്ടമ്പിസ്വാമി ഭൂമി സമരവുമായി ബന്ധപ്പെട്ട വിരോധമായിരുന്നു ഇതിന് കാരണമെന്നും കത്തിൽ പറയുന്നു.
Post Your Comments