KeralaLatest NewsNews

സ്വാമി സംഭവം: പൊലീസ് അന്വേഷണത്തിൽ വിശാസമില്ല: കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടി

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് കേസിൽ ഉൾപ്പെട്ട യുവതി.തിരുവനന്തപുരത്തെ പോക്‌സോ കോടതിയിലാണ് പെൺകുട്ടി ഇത് സംബന്ധിച്ച അപേക്ഷ നൽകിയത്. നിലവിലെ പോലീസ് അന്വേഷണത്തിൽ തനിക്കു വിശ്വാസമില്ലെന്നും . പല മൊഴിയും പൊലീസ് നിർബന്ധിച്ച് രേഖപ്പെടുത്തുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും മറ്റുമുള്ള പെൺകുട്ടി പറയുന്ന മൊഴി പുറത്തു വന്നിരുന്നു.സ്വാമിയും തന്റെ അമ്മയും തമ്മിൽ ബന്ധമില്ല. തന്നെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും പോലീസ് ആണ് എഴുതി ചേർത്തത് എന്ന് പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button