തിരുവനന്തപുരം: തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനു മുതിര്‍ന്ന സ്വാമിയുടെ ജനനേന്ദ്രിയം നിയമവിദ്യാര്‍ഥിനിയായ യുവതി മുറിച്ചുമാറ്റിയെന്ന കേസില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി പെൺകുട്ടിയുടെ മൊഴിപ്പകർപ്പ് പുറത്തായത് വൻ വിവാദമായി. തന്റെ സുഹൃത്ത് അയ്യപ്പദാസും അയാളുടെ രണ്ടു സുഹൃത്തുക്കളും ചേർന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ അമ്മയും സഹോദരനും സമാനമായ മൊഴികൾ മുൻപ് കൊടുത്തിരുന്നു.
എന്നാൽ പെൺകുട്ടിയും അതിനോട് യോജിക്കുന്ന തരത്തിലാണ് ഇപ്പോൾ മൊഴി കൊടുത്തിരിക്കുന്നത്. മലയാളം വായിക്കാനറിയാത്ത തന്നെക്കൊണ്ട് പോലീസ് പരാതിയെഴുതി അതിൽ ഒപ്പിടീക്കുകയായിരുന്നു എന്നാണു പെൺകുട്ടി പറയുന്നത്. സ്വാമിയുടെ അഭിഭാഷകനായ അഡ്വ. ശാസ്തമംഗലം അജിത്തിനു പെണ്‍കുട്ടി നല്‍കിയ കത്ത് വഞ്ചിയൂര്‍ കോടതി ഫയലില്‍ സ്വീകരിച്ചു. തന്റെ അമ്മയ്ക്കു സ്വാമിയുമായി അവിഹിതബന്ധമുണ്ടെന്നു മൊഴി നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുമെന്നുമുള്ള യുവതിയുടെ ഗുരുതരമായ ആരോപണമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
തന്നെ മകളെപ്പോലെ കാണുന്ന സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു പെൺകുട്ടി പറയുന്നു.സ്വാമിയുടെ പ്രേരണയേത്തുടര്‍ന്നാണ് എല്‍.എല്‍.ബി പഠനത്തിനു പോലും ചേർന്നത്.സ്വാമിജിയുടെ പരിചയക്കാരന്‍ അയ്യപ്പദാസുമായി ഉള്ള ബന്ധമാണ് എല്ലാത്തിനും കാരണം. അയ്യപ്പദാസാണ് സ്വാമിക്കെതിരെ തന്നെക്കൊണ്ട് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.എന്നാൽ കൃത്യം നടന്ന ദിവസം രാത്രി തനിക്കു അതിനു ധൈര്യം ഉണ്ടായില്ല. തുടർന്ന് സ്വാമിയുടെ മുറിയിൽ നിന്ന് നിലവിളി കേട്ട് താൻ പുറത്തേക്ക് ഇറങ്ങിയോടി. എ ഡി ജി പി സന്ധ്യയുടെ വീട്ടിൽ ചെല്ലാൻ തന്നോട് നേരത്തെ പറഞ്ഞിരുന്നതും അയ്യപ്പദാസാണ്.
എ.ഡി.ജി.പിയുടെ വീട്ടില്‍ ചെന്നു പലതവണ കാളിങ് ബെല്‍ അമര്‍ത്തിയെങ്കിലും ആരും ഇറങ്ങി വന്നില്ല. പിന്നീട് 100ല്‍ വിളിച്ചു പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്വാമിക്ക് അമ്മയുമായി അവിഹിതം ഉണ്ടെന്നു പറയാൻ തന്നെ ഒരുപാട് നിര്ബന്ധിച്ചിരുന്നുവെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.തിരുവനന്തപുരത്തു പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള ചട്ടമ്പിസ്വാമി ജന്മഗൃഹവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായുള്ള തര്‍ക്കത്തില്‍ മുന്നില്‍ നിന്നയാളാണ് ഗംഗേശാനന്ദ സ്വാമി.
അന്ന് അത് ഏറെ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. ആ വിഷയത്തില്‍ സ്വാമിക്കെതിരായ പകപോക്കലാണ് ജനനേന്ദ്രിയം മുറിക്കലിലും തുടര്‍ന്നുള്ള കേസിൽ സ്വാമിയെ തന്നെ പ്രതിക്കൂട്ടിൽ ആക്കിയതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന ആരോപണം. സ്വാമിയെ കുരുക്കാന്‍ പോലീസ് ഒരുക്കിയ നാടകമാണ് കേസ് എന്ന ആരോപണത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments