
കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസ് നിലപാടിൽ മലക്കം മറിഞ്ഞ് സ്വാമി ഗംഗേശാനന്ദ. തനിക്ക് ആരോടും പരാതിയില്ല. ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതല്ല. രണ്ട് പേർ ചേർന്ന് തന്നെ ആക്രമിച്ചതാണെന്നും പരാതിയില്ലാത്തുകൊണ്ടാണ് താൻ സ്വയം മുറിച്ചതാണെന്ന് പറഞ്ഞതെന്നും ഗംഗേശാനന്ദ പറഞ്ഞു.
നേരത്തെ യുവതി ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചതായി പോലീസിൽ പരാതി നൽകിയിരുന്നു. സ്വാമി ഏറെക്കാലമായി പെൺകുട്ടിയെ ഉപദ്രവിക്കുകയാണെന്നും ശല്യം സഹിക്കാനാവാതെ പെൺകുട്ടി സ്വാമിയെ തിരിച്ചാക്രമിച്ചെന്നുമായിരുന്നു കേസ്. എന്നാൽ താൻ സ്വയം ജനനേന്ദ്രയം മുറിച്ചതാണെന്ന് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയാണ് സ്വാമി ഇപ്പോൾ മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ വർഷം മേയ് 19ന് തിരുവനന്തപുരത്തെ ഒരു വീട്ടിൽവച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.പീഡിപ്പിക്കാൻ ശ്രമിച്ചതിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്നായിരുന്നു കേസെങ്കിലും ഇവർ പിന്നീട് മൊഴിമാറ്റിയിരുന്നു. അതേസമയം കൊച്ചിയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ സ്വാമിയുടെ മുറിഞ്ഞ ജനനേന്ദ്രിയം പൂർവ സ്ഥിതിയിലാക്കി.
Post Your Comments