ലക്നൗ: യുപിയിൽ പുതിയൊരു ആർഎസ്എസ് വരുന്നു. രാഷട്രീയ ഷിയ സമാജ് എന്നാണ് സംഘടനയുടെ പേര്. ‘സ്നേഹവും സാഹോദര്യവും ഇന്ത്യയൊട്ടുക്കു നിലനിൽക്കണം. രാമനു (ശ്രീരാമന്) വേദനിച്ചാൽ റഹീമിനും അത് അനുഭവപ്പെടും’. ഇതാണ് സംഘടനയുടെ തത്ത്വം. ബിജെപി ഓഫിസിൽ നിന്ന് നൂറു മീറ്റർ മാത്രം അകലെ ഹജ് ഹൗസിനു പുറത്താണ് സംഘടനയുടെ പരസ്യ ബോർഡ് വച്ചിരിക്കുന്നത്.
ഈ സംഘടനയുടെ ലക്ഷ്യം മനുഷ്യസ്നേഹമായതിനാലാകണം കടുത്ത വർഗീയവാദികൾ പോലും ഈ സംഘടനയെ ചോദ്യം ചെയ്തിട്ടില്ല. അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്നാണ് സംഘടനയുടെ പ്രസിഡന്റ് ബുക്കാൽ നവാബിന്റെ അഭിപ്രായം. ശ്രീരാമൻ ജനിച്ചത് അയോധ്യയിലാണ്, പാക്കിസ്ഥാനിലല്ലെന്ന് അദ്ദേഹം പറഞ്ഞു. നവാബിന്റെ ആർഎസ്എസ് വാർത്ത സൃഷ്ടിക്കാനുള്ള പദ്ധതിയാണെന്ന് ഷിയ വ്യക്തിനിയമ ബോർഡ് അഭിപ്രായപ്പെട്ടു.
Post Your Comments