Latest NewsCinemaMovie SongsEntertainmentKollywoodMovie Gossips

വിധിയുണ്ടെങ്കിൽ അവളെ ഞാൻ വിവാഹം ചെയ്യും; ഗൗതം കാർത്തിക്

വെയ് രാജ വെയ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ വിമർശകരുടെ പിടിയിലകപ്പെട്ട താര ജോഡികളാണ് ഗൗതം കാർത്തിക്കും നടി പ്രിയ ആനന്ദും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അത് ശക്തമാകുന്നത് വെയ് രാജ വെയ് എന്ന ചിത്രം പുറത്തിറങ്ങിയത് മുതലാണ്. എന്നാൽ തനിക്കെതിരെ പ്രചരിക്കുന്ന ഗോസിപ്പുകൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

‘വിധിയുണ്ടെങ്കിൽ ഞാൻ പ്രിയയെ വിവാഹം കഴിച്ചേക്കും. ഇല്ലെങ്കിൽ ഇല്ല. എനിക്കൊരു 35 – 40 വയസാകട്ടെ അപ്പോൾ ആലോചിക്കാം’ ഗൗതം പറഞ്ഞു.
തനിക്കിപ്പോൾ മറ്റു താരങ്ങളോട് സംസാരിക്കാൻ ഭയമാണ്. ഇവിടെ ഉള്ളവർ കഥ മെനയുന്നതിൽ സമർത്ഥരാണെന്നു ഓര്മിപ്പിച്ച താരം പ്രിയ തന്റെ അടുത്ത സുഹൃത്താണെന്നും കടലിൽ അഭിനയിക്കുന്നതിന് മുൻപേ തനിക്ക് പ്രിയയെ അറിയാമെന്നും തങ്ങൾ കുടുംബ സുഹൃത്തുക്കളാണെന്നും സൂചിപ്പിച്ചു.


കടൽ എന്ന സിനിമ തനിക്ക് നല്ല തുടക്കമാണ് നൽകിയത്. അതിനു ശേഷം തിരഞ്ഞെടുത്ത സിനിമകളിൽ ചിലത് പാളുകയും ചെയ്തു. ഇപ്പോൾ തന്റെ ശ്രദ്ധ നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മാത്രമാണെന്നും അപ്പയുടെ പേര് ചീത്തയാക്കാൻ തനിക്കാകില്ല എന്നും ഗൗതം കാർത്തിക്ക് പറഞ്ഞു.


പ്രശസ്ത നടന്‍ കാര്‍ത്തികിന്റെയും രാഗിണിയുടെയും മൂത്ത മകനാണ് ഗൗതം കാര്‍ത്തിക്ക്. മണിരത്‌നം സംവിധാനം ചെയ്ത കടലിലെ അഭിനയത്തിലൂടെ പ്രശസ്തിയിലേക്കെത്താൻ ഈ താര പുത്രന് കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button