Latest NewsNews

വൈഡ് റിലീസിനൊരുങ്ങി ‘പൊന്നിയിന്‍ സെല്‍വന്‍’: കേരളത്തില്‍ 250ഓളം സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും

ചെന്നൈ: മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യ ഭാഗം ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് പുറത്തിറങ്ങും. രണ്ട് ഭാഗമായാണ് ചിത്രം പുറത്തിറങ്ങുക. ഇതാ കേരളത്തില്‍ ചിത്രം 250ഓളം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് ശ്രമമെന്ന് പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് അറിയിച്ചു.

ഗോകുലം മൂവീസിനാണ് ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്‌സ് നേടിയിട്ടുള്ളത്. പൊന്നിയിന്‍ സെല്‍വന്‍ പോലൊരു ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള നോവല്‍.

രാഹുല്‍ ഗാന്ധി രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണം: അധ്യക്ഷസ്ഥാനത്ത് വരണമെന്ന് അശോക് ഗെഹ്‌ലോട്ട്

വിക്രം, കാര്‍ത്തി, ജയംരവി, പ്രകാശ് രാജ്, ശരത് കുമാര്‍, ഐശ്വര്യ റായ്, തൃഷ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് ജയറാമും പൊന്നിയന്‍ സെല്‍വനില്‍ വേഷമിടുന്നുണ്ട്.

മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണി രത്‌നവും കുമാരവേലും ചേര്‍ന്ന് തിരക്കഥയും ജയമോഹന്‍ സംഭാഷണവും ഒരുക്കുന്നു. എ.ആര്‍. റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം രവി വര്‍മ്മന്‍. തോട്ട ധരണി വാസിം ഖാൻ എന്നിവർ ചേര്‍ന്നാണ് കലാ സംവിധാനം നിർവ്വഹിക്കുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും, ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും നിർവ്വഹിക്കുന്നു. ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button