CricketLatest NewsNewsSports

സച്ചിനെയും ഗാംഗുലിയെയും പിന്തള്ളി മറ്റൊരു നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ബ​ർ​മിം​ഗ്ഹാം: അ​തി​വേ​ഗ​ത്തി​ല്‍ 8000 റ​ണ്‍​സ് നേടി മറ്റൊരു റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ എ​ബി ഡി​ല്ല്യേ​ഴ്സി​നെ മ​റി​ക​ടന്നാണ് കോഹ്ലി ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. ഡി​ല്ല്യേ​ഴ്സി​ന് 8000ൽ ​എ​ത്താ​ൻ 182 ഇ​ന്നിം​ഗ്സു​ക​ൾ വേ​ണ്ടി​വ​ന്നെ​ങ്കി​ൽ കോ​ഹ്ലി 175 ഇ​ന്നിം​ഗ്സു​ക​ളി​ലാണ് റെക്കോർഡ് നേടിയെടുത്തത്. ട്രോ​ഫി സെ​മി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു കോ​ഹ്ലി​യു​ടെ നേ​ട്ടം.

ചാമ്പ്യൻസ് ട്രോഫി സെ​മി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു കോ​ഹ്ലി​യു​ടെ നേ​ട്ടം. സൗ​ര​വ് ഗാം​ഗു​ലി(200), സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ(210), ബ്ര​യാ​ൻ ലാ​റ(211) എ​ന്നി​വ​രാ​ണ് 8000 റ​ണ്‍​സ് നേ​ട്ട​ത്തി​ൽ കോ​ഹ്ലി​ക്കു പി​ന്നി​ലു​ള്ള​ത്. അതേസമയം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 7000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് അ​ടു​ത്തി​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ്സ്മാ​ൻ ഹാ​ഷിം അം​ല കോഹ്‌ലിയിൽ നിന്നും തട്ടിയെടുത്തിരുന്നു. ഈ റെക്കോർഡും അംല സ്വന്തമാക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button