![](/wp-content/uploads/2017/06/oo.jpg)
കേരളത്തിന്റെ ആകാംഷാപൂർവമായ കാത്തിരിപ്പിനു വിരാമമിട്ടു കൊച്ചി മെട്രോ പാളത്തിലേറുകയാണ്. ആ സ്വപ്നമുഹൂർത്തതിനായി നിമിഷങ്ങൾ എണ്ണി കാത്തിരിക്കുന്ന മലയാളികളോട് മെട്രോയിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല മലയാളത്തിന്റെ പ്രിയ താരം സലിം കുമാറാണ്.
ബസിലും ട്രെയിനിലും മറ്റും കുത്തിവരച്ചും കാറിത്തുപ്പിയും വൃത്തികേടാക്കുന്ന ആൾക്കാരെ കണ്ടിട്ടുണ്ട്. അമ്മാതിരി തറ പണികളുമായി മെട്രോയിൽ എത്തിയാൽ പിഴ മാത്രമല്ല ജയിലിലും കിടക്കാം. കേട്ടിടത്തോളം കുറഞ്ഞ ശിക്ഷയായിരിക്കില്ല മെട്രോ വൃത്തികേടാകുന്നവരെ കാത്തിരിക്കുക. അത്രയ്ക്കു മികവുറ്റ നിരീക്ഷണ സംവിധാനങ്ങളുമായാണ് മെട്രോ എത്തുന്നത്. അതിനാൽ ഇത്തരക്കാരോടൊരു അഭ്യർത്ഥനയുണ്ട്. ദയവായി മെട്രോയെ വെറുതെ വിടുക. സലിം കുമാർ പറയുന്നു.
ശിക്ഷകളും നിരീക്ഷണവും കടുത്തതാകുമ്പോൾ വൃത്തിയും സുരക്ഷയും കൂടുമെന്നും കൊച്ചിയിൽ പോസ്റ്ററുകളും മറ്റും പതപ്പിച്ചു വൃത്തികേടാക്കാത്ത പൊതു തൂണുകൾ ഒരുപക്ഷെ മെട്രോയുടേതാകും എന്നും അദ്ദേഹം ഓർമിപ്പിച്ചു.
കൊച്ചി മെട്രോയുടെ ആദ്യ ഓട്ടത്തിനായി കാത്തിരിക്കുന്നവരിൽ ഒരാൾ മാത്രമാണ് ഞാൻ. പുതുമയേറിയ അവതരണത്തിലൂടെയും സമയ കൃത്യതയിലൂടെയും ചരിത്രമാകാൻ പോകുന്ന സംരംഭം. കേരളത്തിന്റെ ടൂറിസം മേഖലയെ കൈപിടിച്ചുയർത്താനൊരുങ്ങുന്ന ഈ ബൃഹത്തായ പദ്ധതിയെ എത്രയും വേഗം യാഥാർഥ്യമാക്കിയ കൊച്ചി മെട്രോ മാൻ ശ്രീ. ഇ ശ്രീധരനെ അഭിനന്ദിക്കാനും സലിം കുമാർ മറന്നില്ല.
Post Your Comments