
മസ്കറ്റ് : വിദേശികളായ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് സിക്ക് ലീവിനുണ്ടായിരുന്ന പരിധി മാറ്റി. സിവില്‍ സര്‍വ്വീസ് കൗണ്‍സിലാണ് നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ തീരുമാനിച്ചത്. പുതിയ ഭേദഗതികള്‍ പ്രകാരം, ഒമാനികള്‍ അല്ലാത്ത ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ശബളത്തോടു കൂടിയ അവധിയുടെ പരിധി നീക്കി. മുമ്പ് നാല് മാസമായിരുന്നു സിക്ക് ലീവിന് അവകാശമുണ്ടായിരുന്നത്. ഈ മാസം ആറ് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു.
Post Your Comments