ന്യൂഡൽഹി; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പേഴ്സണല്‍ സ്റ്റാഫിന് പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ പ്രവേശനമില്ല, എംപിമാരുടെ 800 ഓളം പിഎമാരുടെ സാന്നിധ്യം സഭാ സമ്മേളനത്തിനെത്തുമ്പോള്‍ സ്ഥിതിഗതികള്‍ മോശമാക്കുമെന്ന് ലോക്സഭ സെക്രട്ടറി ജനറല്‍ സ്നേഹലത ശ്രീവാസ്തവ ഉത്തരവില്‍ വ്യക്തമാക്കി.
കൂടാതെ സാമൂഹിക അകലം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പ്രകാരം അടുത്തൊരു ഉത്തരവ് ഉണ്ടാകും വരെ എംപിമാരുടെ പിഎമാര്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ പ്രവേശനം നിഷേധിച്ചതായി സ്നേഹലത ശ്രീവാസ്തവ അറിയിച്ചു, വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്, പാര്‍ലമെന്റിലെ നാലിലേറെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
എന്നാൽ നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു, ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുളള ശ്രമത്തിലാണ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയത്തിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ബുധനാഴ്ചയാണ് പ്രതിരോധ സെക്രട്ടറിക്ക് കോവിഡ് സ്ഥിതീകരിച്ചത്.
Post Your Comments