KeralaLatest NewsNews

കെ.എസ്.ആർ.ടി.സി.യിൽ ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ജീവനക്കാരെ കുറയ്ക്കാന്‍ നീക്കം: 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഉള്ള നീക്കത്തിന്റെ ഭാഗമായി 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം. ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം.

വിരമിക്കുന്ന ജീവനക്കാർക്കു പകരം നിയമനം ഉണ്ടാകില്ല. പകരം പുതിയതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക് പുതിയ ബസുകൾ നൽകുകയും അതിലേക്ക് കരാർ നിയമനങ്ങൾ തുടരുകയും ചെയ്യും. കെ.എസ്.ആർ.ടി.സി.ക്ക് പുതിയ ബസുകളോ നിയമനങ്ങളോ ഉണ്ടാകില്ല.

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് മാനേജ്മെന്റ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടുള്ളത്. അഞ്ചുവർഷത്തിനിടെ 7992 തസ്തികകളാണ് കെ.എസ്.ആർ.ടി.സി.യിൽ വെട്ടിക്കുറച്ചത്.

ഇപ്പോഴുള്ള 3776 ബസുകൾ ഓടിക്കുന്നതിന് 26,036 ജീവനക്കാരാണുള്ളത്. സിംഗിൾഡ്യൂട്ടി വ്യാപകമാക്കിയാൽ 20,938 ജീവനക്കാരെക്കൊണ്ട് 4250 ബസുകൾ ഓടിക്കാനാകും. കണിയാപുരം ഡിപ്പോയിൽ പരീക്ഷണത്തിലുള്ള സിംഗിൾ ഡ്യൂട്ടിയിൽ ഒരു ബസിന് ഒരു ഡ്രൈവറും കണ്ടക്ടറും അവരുടെ അഭാവത്തിൽ മറ്റൊരാളുടെ ഭാഗികസേവനവും (1.8 എന്ന അനുപാതം) മതിയാകും.

2022 മെയ് മാസത്തിലെ കണക്കുകൾ  പ്രകാരം 9552 ഡ്രൈവർമാരും 9030 കണ്ടക്ടർമാരുമുണ്ട്. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ 7650 വീതം കണ്ടക്ടർമാരും ഡ്രൈവർമാരും മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button