വാഷിങ്ടൺ : കോവിഡിനിടയിലും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനൊരുങ്ങി ആമസോൺ. അഞ്ച് ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമാണ് കമ്പനി വർധിപ്പിക്കുന്നത്. കൂടുതൽ പേരെ ആമസോണിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.
നിലവിൽ തുടക്കാർക്ക് മണിക്കൂറിൽ 15 ഡോളർ വരെ ആമസോൺ ശമ്പളം നൽകുന്നുണ്ട്. ഇതിൽ മൂന്ന് ഡോളറിന്റെ വരെ വർധന വരുത്താനാണ് ആമസോണിന്റെ പദ്ധതി. അടുത്തമാസം മുതലാവും വർധന നിലവിൽ വരിക. നേരത്തെ ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യവുമായി കമ്പനിയുടെ അൽബാമ വെയർഹൗസിലെ ജീവനക്കാർ രംഗത്തെത്തിയിരുന്നു.
Read Also : ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറി: ടൂഹൽ
വെയർഹൗസ്, പാക്കിങ് ജോലിക്കാർക്കെല്ലാം വർധനയുടെ ഗുണം ലഭിക്കും. കഴിഞ്ഞ വർഷം മാത്രം അഞ്ച് ലക്ഷത്തോളം പേരെ ആമസോൺ ജോലിക്കെടുത്തിരുന്നു. 1.3 മില്യൺ ജീവനക്കാരാണ് ആമസോണിന് ലോകത്താകമാനം ഉള്ളത്.
Post Your Comments