NewsGulf

തട്ടിക്കൊണ്ട് പോയ സ്ത്രീയെ 2 മണിക്കൂറിനകം ദുബായ് പോലീസ് രക്ഷിച്ചു

ദുബായ്: തട്ടിക്കൊണ്ട് പോയ സ്ത്രീയെ 2 മണിക്കൂറിനകം രക്ഷിച്ച് ദുബായ് പോലീസ്. 50000 ദിർഹം ആവശ്യപ്പെട്ട് രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ട് പോയ 42 കാരിയെയാണ് ദുബായ് പോലീസ് തട്ടിക്കൊണ്ട് പോയി മണിക്കൂറുകൾക്കുള്ളിൽ രക്ഷിച്ചത്.

തട്ടിക്കൊണ്ട് പോയതായി വിവരം ലഭിച്ച ഉടൻ തന്നെ ഇവരുമായി ബന്ധമുണ്ടായിരുന്ന ആളുകളെ കുറിച്ച് അന്വേഷിച്ചതായി ദുബായ് പോലീസ് വ്യക്തമാക്കി. തുടർന്ന് പ്രതികളെ കണ്ടുപിടിക്കുകയായിരുന്നു.ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നും തന്നെ കെട്ടിയിട്ട് പണം ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button