KeralaLatest NewsNews

ദേവസ്വം ബോര്‍ഡിന്റെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയേറിയതിനെ കുറിച്ച് വകുപ്പ് പ്രസിഡന്റ്‌ പ്രയാര്‍ ഗോപാല കൃഷ്ണന്‍

കോട്ടയം: ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള 700 ക്ഷേത്രങ്ങളിലെ 7500ഓളം ഏക്കര്‍ ഭൂമിയിലെ കൈയേറ്റങ്ങളിലൂടെ അന്യാധീനപെട്ടതായി ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാല കൃഷ്ണന്‍ . ഭൂമി ഒഴിപ്പിക്കുന്നതിന് ജുഡീഷ്യല്‍ അധികാരങ്ങളോടു കൂടിയ ദേവസ്വം ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ക്ഷേത്രം വക നാഗമല ഉള്‍പ്പെടെ 18.20 ഏക്കര്‍ ഭൂമിയാണ് ദേവസ്വത്തിന് അവകാശപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ എരുമേലി ദേവസ്വത്തിന് എരുമേലിതെക്ക് വില്ലേജില്‍ 14 ഏക്കറോളം ഭൂമിയും പശ്ചിമദേവസ്വത്തിന് മുണ്ടക്കയം വില്ലേജില്‍ 2.05 ഏക്കര്‍ ഭൂമിയും മാത്രമേ കൈവശമുള്ളൂ.

വണ്ടിപ്പെരിയാര്‍ സത്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഭൂമിയും കൈയേറ്റത്തിലാണ്. 22.20 ഏക്കര്‍ ഭൂമിയാണ് ഇവിടെ ദേവസ്വത്തിന് അവകാശപ്പെട്ടത്. ക്ഷേത്ര ഭൂമിയിലെ റീസര്‍വെ അപാകതകള്‍ പരിഹരിച്ച് നഷ്ടമായ ദേവസ്വം ഭൂമി വീണ്ടെടുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button