സോൾ: ഉത്തരകൊറിയൻ ഡ്രോൺ തകർന്ന നിലയിൽ. ദക്ഷിണകൊറിയയിൽ യുഎസ് സ്ഥാപിച്ചിരിക്കുന്ന മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ചിത്രങ്ങൾ പകർത്താനെത്തിയ ഡ്രോണാണ് തകർന്നത്. ദക്ഷിണ കൊറിയയിലെ സിയോൻഹുവിൽ സ്ഥാപിച്ചിട്ടുള്ള താഡ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ആകാശ ചിത്രമെടുത്ത് മടങ്ങുമ്പോഴാണ് ഡ്രോൺ കാട്ടിൽ തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞയാഴ്ചയാണ് ദക്ഷിണ–ഉത്തര കൊറിയകളുടെ അതിർത്തി പ്രദേശേത്തെ പർവതമേഖലയിലെ വനത്തിൽ നിന്ന് ചെറുവിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്. ഇപ്പോഴാണ് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി വിവരങ്ങൾ പുറത്തുവിട്ടത്.
ഡ്രോണിന്റെ 64 ജിബി മെമ്മറി ചിപ്പ് പരിശോധിച്ചപ്പോഴാണ് യുഎസ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ചിത്രങ്ങൾ കണ്ടെത്തിയത്. ഇതേതുടർന്നാണ് ചാരപ്രവർത്തിനുശേഷം മടങ്ങിയ ഡ്രോൺ ആണ് തകർന്നതെന്ന നിഗമനത്തിൽ എത്തിയത്. അതിർത്തിയും സംഭവംനടന്ന സ്ഥലവും തമ്മിൽ 170 മൈൽ ദൂരമാണുള്ളത്.
Post Your Comments