ദുബായ് : വീടുകളും വില്ലകളും കേന്ദ്രീകരിച്ചുള്ള മോഷണം തടയാന്‍ ദുബായ് പൊലീസ് പുതിയ പദ്ധതിയുമായി രംഗത്ത്. വീടുകളില്‍ വെച്ചിട്ടുള്ള സി.സി ടിവി കാമറകള്‍ ദുബായിലെ പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി.
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ദുബായ് മുനിസിപാലിറ്റിയുമായി സഹകരിക്കുമെന്ന് ദുബായ് പൊലീസ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി അറിയിച്ചു. ഈ പദ്ധതിയില്‍ വീടുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും ആവശ്യമാണ്.
ഈ പദ്ധതിപ്രകാരം അതാത് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വീടുകളില്‍ പൊലീസ് പട്രോളിംഗ് നടത്തും. ആദ്യം പദ്ധതി നടപ്പിലാക്കിയ വീടുകളില്‍ മോഷണ ശ്രമം പോലും ഉണ്ടായിട്ടില്ലെന്ന് ദുബായ് പൊലീസ് അസിസ്റ്റന്റ് കമാന്‍ഡര്‍ അറിയിച്ചു.അവധിക്കാലത്ത് നാട്ടിലേയ്ക്ക് പോകുന്നവര്‍ക്ക് കള്ളന്മാരെ ഭയക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments