കൊച്ചി: മഞ്ചേശ്വരത്ത് വോട്ടിങില്‍ ക്രമക്കേട് നടന്നതായി ചൂട്ടിക്കാട്ടിയ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കേന്ദ്രത്തിനും മനസ്സിലായി.
20 പേര്‍ കള്ളവോട്ട് ചെയ്തതായി സൂചനയുണ്ട്. കെ സുരേന്ദ്രന്‍ ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്നു. വിദേശത്തുള്ള 20 പേരുടെ പേരിലാണ് കള്ളവോട്ട് നടന്നത്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഈ 20 പേരും വിദേശത്തായിരുന്നു.
നൂറോളം പേരുടെ യാത്രാ രേഖകള്‍ പരിശോധിച്ചുവരികയാണ്. മരിച്ചവരുടെ പേരില്‍ പോലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 259 പേരുടെ പേരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം.
Post Your Comments