Latest NewsIndia

നായവില്‍പ്പനയ്ക്കും നിയന്ത്രണവുമായി കേന്ദ്രം

 

ന്യൂ​ഡ​ൽ​ഹി : ക​ശാ​പ്പി​നും അ​ക്വേ​റി​യ​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ നാ​യ​വി​ൽ​പ്പ​ന​യി​ലും പി​ടി​മു​റു​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ആ​ദ്യം ക​ശാ​പ്പി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ന്നാ​ലെ അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യ്ക്കും നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നി​രു​ന്നു. അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് ര​ജി​സ്ട്രേ​ഷ​ൻ ക​ർ​ശ​ന​മാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​വ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശ​ത്തി​ൽ കേ​ന്ദ്രം പ​റ​യു​ന്ന​ത്.

വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നാ​യ​വി​ൽ​പ്പ​ന​യ്ക്കും പ്ര​ജ​ന​ന​ത്തി​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് വേ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര വ​നം- പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ ബോ​ർ​ഡു​ക​ൾ​ക്കാ​ണ് നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള ചു​മ​ത​ല.

പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മൃ​ഗ​ഡോ​ക്ട​റു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണം. നാ​യ്ക്ക​ൾ​ക്ക് മൈ​ക്രോ​ചി​പ്പ് ഘ​ടി​പ്പി​ക്ക​ണം. ര​ണ്ടു​മാ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള നാ​യ്ക്ക​ളെ വി​ൽ​ക്കാ​ൻ പാ​ടി​ല്ല. ശ്വാ​ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തു നി​യ​ന്ത്രി​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പു​തി​യ ഉ​ത്ത​ര​വി​ലു​ള്ള​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button