ബെയ്ജിംഗ് : ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെ പാക്പ്രധാന മന്ത്രി നവാസ്ഷെരീഫുമായി നടത്താനിരുന്ന കൂടികാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ് ഒഴിവാക്കി. രണ്ട് ചൈനീസ് പൗരന്മാര് ബലൂചിസ്താനില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൂടികാഴ്ച ഒഴിവാക്കിയതെന്നാണ് സൂചന. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ നിന്ന് രണ്ട് ചൈനീസ് പൗരന്മാരെ ഐ.എസ് ഭീകരര്‍ തട്ടികൊണ്ട് പോയത് ചൈനയില്‍ വന്‍ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നത്. തുടര്‍ന്നാണ് ഷീ ജിം പിങ് നവാസ്ഷെരീഫുമായുള്ള കൂടികാഴ്ച ഒഴിവാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
കസാഖിസ്ഥാനിലെ അസ്താനയില്‍ നടന്ന എസ്.സി.ഒ ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് എന്നിവരടക്കമുള്ള ലോകനേതാക്കളുമായി ഷീ ജിങ് പിങ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ചൈനീസ് മാദ്ധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു.
Post Your Comments