ന്യൂഡല്‍ഹി: നാഗ തീവ്രവാദി സംഘടനയായ എന്‍.എസ്.സി.എന്‍-കെ നേതാവ് അന്തരിച്ചു. എസ്.എസ്. ഖപ് ലാങ് (77)ലാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മ്യാന്‍മാറില്‍ വച്ചായിരുന്നു അന്ത്യം. മ്യാന്‍മാറിലെ ഹെമി നാഗ വിഭാഗക്കാരനായ ഖപ് ലാങ് മ്യാൻമാറിൽ നിന്നാണ് ആക്രമണങ്ങള്‍ നിയന്ത്രിച്ചിരുന്നത്. 1940ല്‍ കിഴക്കന്‍ മ്യാന്‍മാറില്‍ ജനിച്ച ഖപ് ലാങ് 1964ലാണ് നാഗ നാഷണലിസ്റ്റ് മൂവ്‌മെന്റിന്റെ ഭാഗമാകുന്നത്.
എന്‍.എസ്.സി.എന്‍-കെ ഇന്ത്യന്‍ സൈന്യത്തെനെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും സൈന്യത്തെ കൊള്ളയടിക്കുകയും പതിവായിരുന്നു. മണിപ്പൂരില്‍ 2015 ജൂണ്‍ 4ന് ഇവര്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടു. ഇതിനെ തുടര്‍ന്ന് 2015ല്‍ ഇന്ത്യന്‍ സൈന്യം മ്യാന്‍മാര്‍ അതിര്‍ത്തി കടന്ന് ഇവര്‍ക്കെതിരെ മിന്നലാക്രമണം നടത്തിയിരുന്നു.
Post Your Comments