തിരുവനന്തപുരം: ഫസൽ വധക്കേസിലെ വിവാദ വീഡിയോയിലെ മൊഴി നിഷേധിച്ച് സുബീഷ്. ഫസൽ വധക്കേസിൽ ആർ എസ എസിനു യാതൊരു പങ്കും ഇല്ല. തന്നെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് തന്നെക്കൊണ്ട് പറയിച്ചതു. എന്നാൽ കോടതിയിൽ ജഡ്ജിയോട് നടന്ന സംഭവങ്ങൾ താൻ പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് സുബീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തനിക്ക് ജലപാനം പോലും നൽകാതെ നഗ്നനായാണ് പോലീസ് തന്നെ മർദിച്ചതെന്നും സുബീഷ് പറഞ്ഞു.തൻെറ ചുറ്റും പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെന്നും അവർ പറഞ്ഞതാണ് താൻ വീഡിയോയിൽ പറഞ്ഞതെന്നും സുബീഷ് ആരോപിച്ചു.താൻ എല്ലാ സംഭവങ്ങളും മജിസ്ട്രേറ്റിനു കൊടുത്ത മൊഴിയിൽ ഉണ്ടെന്നു സുബീഷ് പറഞ്ഞു. വാർത്താ സമ്മേളനം നടക്കുകയാണ്.
Post Your Comments