
തിരുവനന്തപുരം•രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്‍ററികൾ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് നമ്മളെല്ലാം കടന്നുപോകുന്നത് അതിന്‍റെ ഉദാഹരമാണ് ചിത്രങ്ങൾക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 16 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന ഹൃസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന “ഇൻ ദ ഷെയ്ഡ് ഓഫ് ഷോലൻ ചിനാർ’ (കാഷ്മീർ വിഷയം) “മാർച്ച്, മാർച്ച്, മാർച്ച്’ (ജെഎൻയു പ്രക്ഷോഭം), “ദ അൺബെയറിംഗ് ബീയിംഗ് ഓഫ് ലൈറ്റ്നസ്’ ( രോഹിത് വെമുല വിഷയം) എന്നീ ചിത്രങ്ങളാണ് നിരോധിച്ചത്.
Post Your Comments